Friday, April 28, 2006

ചെറിയ മനുഷ്യരും വലിയ ലോകവും: വളരെ താമസിച്ചാണ്‌ ഞാന്‍ മലയാളംbooks വായിച്ചുതുടങ്ങിയത്‌. that is, other than text books . ഞാന്‍ ആദ്യം വായിച്ച ഒരു book ആണ്‌ മുകളില്‍ പരഞ്ഞിരിക്കുന്നത്‌. ഇതു ഞാന്‍ ഇഷ്ടപെടാന്‍ ഒരു പ്രത്യേകത ഇത്‌ എനിക്ക്‌ അറിയാത്ത ഒരു കാലതെക്കുറിച്ചണ്‌ എന്നത്‌ തന്നെ. അന്നൊക്കെ John Abraham എന്ന പേര്‌ Bipasha Basu എന്ന പേരിനൊപ്പമല്ലാതെ ഉപയോഗിച്ചിരുന്നു!! ഏതായലും mindless spoilt brats എന്ന്‌ ഒരധ്യാപകന്‍ വിളിച്ച എന്റെ generationന്‌ ഒരു justification ആയി ഇതിരിക്കട്ടെ..... നിങ്ങളുടെ favourite "രാമു moments" കൊടുത്തോളു..... എന്റെത്തു പിറകെ വരും..

Thursday, April 13, 2006

കണിക്കൊന്നയും കണ്ണനുണ്ണിയുംഇന്ന്‌ വിഷു. എന്റെ ഈ മലയാളം blog തുടങ്ങാന്‍ ഇതിലും നല്ല ദിവസമില്ല. ഇന്നു കണിക്കൊന്നയാവട്ടെ പൂച്ചപുരാണത്തില്‍.... കണിക്കൊന്ന ഉണ്ടായതിന്റെ ചരിത്രം ഗുരുവായൂരപ്പനുമായി ബന്ധപ്പെട്ടുള്ളതാണു. ഒരിക്കല്‍ ഒരനാഥബാലന്‍ ഗുരുവായൂരമ്പലതില്‍ എത്തി. അന്നുമുഴുവന്‍ അവന്‍ അമ്പലത്തിനു വെളിയിലിരുന്നു. ആരുമില്ലാത്ത ആ കുട്ടി വിശന്നുവലഞ്ഞിരുന്നു. എന്നാല്‍ ആരും അവനെ ശ്രദിച്ചില്ല. രാത്രി നടയടച്ചുകഴിഞ്ഞപ്പോള്‍ ഒരു കൊച്ചുബാലന്‍ ആ കുട്ടിയുടെ മുന്നിലെത്തി. കറുമ്പനായ, കുറുമ്പനായ ഒരുണ്ണി. ആ ഉണ്ണി അനാഥബാലന്റെയൊപ്പം കളിച്ചു. അവരൊന്നിച്ച്‌ നിവേദ്യം കഴിച്ചു. ഒടുവില്‍ ബ്രഹ്മമുഹൂര്‍ത്തമായപ്പോള്‍ ആ കറുമ്പനുണ്ണി അനഥബാലനു തന്റെ അരഞ്ഞാണത്തിന്റെ കനകക്കിങ്ങിണി കൊടുത്തിട്ട്‌ ഓടിപ്പോയി. നടതുറക്കുമ്മുന്‍പ്‌ പൂജാരി ഒന്നു കണ്ടു. ഭഗവാന്റെ വിഗ്രഹത്തില്‍ കിങ്ങിണി കാണുന്നില്ല. ആകെ ബഹളമായി. ഒടുവില്‍ ആരൊ കണ്ടു..........ഭഗവാന്റെ കിങ്ങിണി അനാഥബാലന്റെ കയ്യിലിരിക്കുന്നു. എല്ലവരുംച്ചേര്‍ന്ന്‌ അവനെ കെട്ടിയിട്ടടിക്കാന്‍ തുടങ്ങി. അവനെത്രപറഞ്ഞിട്ടും അവര്‍ അവനെ വിശ്വസിച്ചില്ല. ബാലന്‍ ഉറക്കെക്കരഞ്ഞു. ഗുരുവായൂരപ്പന്‍ പ്രത്യക്ഷനായി. പൂജാരിയുടെകയ്യില്‍ നിന്നും കിങ്ങിണി തട്ടിയെടുത്തു. അടുത്തുള്ള ഒരു മരത്തിലേക്കു ആ കിങ്ങിണി ഭഗവാന്‍ വലിച്ചെറിഞ്ഞു. ആ മരം മുഴുവന്‍ കനകകിങ്ങിണിപോലുള്ള പൂക്കള്‍കൊണ്ടു നിറഞ്ഞു. അതാണു കണിക്കൊന്ന. ഭക്തവത്സലനായ ഗുരുവായൂരപ്പന്‍ ഈ വിഷുദിനത്തില്‍ നമ്മോടൊപ്പമുണ്ടായിരിക്കട്ടെ. കണിക്കൊന്നവച്ചു കണികണ്ടുനരുന്ന മലയാളശ്രീക്ക്‌ എന്റെ വിഷുദിനാശംസകള്‍.