Thursday, April 13, 2006

കണിക്കൊന്നയും കണ്ണനുണ്ണിയുംഇന്ന്‌ വിഷു. എന്റെ ഈ മലയാളം blog തുടങ്ങാന്‍ ഇതിലും നല്ല ദിവസമില്ല. ഇന്നു കണിക്കൊന്നയാവട്ടെ പൂച്ചപുരാണത്തില്‍.... കണിക്കൊന്ന ഉണ്ടായതിന്റെ ചരിത്രം ഗുരുവായൂരപ്പനുമായി ബന്ധപ്പെട്ടുള്ളതാണു. ഒരിക്കല്‍ ഒരനാഥബാലന്‍ ഗുരുവായൂരമ്പലതില്‍ എത്തി. അന്നുമുഴുവന്‍ അവന്‍ അമ്പലത്തിനു വെളിയിലിരുന്നു. ആരുമില്ലാത്ത ആ കുട്ടി വിശന്നുവലഞ്ഞിരുന്നു. എന്നാല്‍ ആരും അവനെ ശ്രദിച്ചില്ല. രാത്രി നടയടച്ചുകഴിഞ്ഞപ്പോള്‍ ഒരു കൊച്ചുബാലന്‍ ആ കുട്ടിയുടെ മുന്നിലെത്തി. കറുമ്പനായ, കുറുമ്പനായ ഒരുണ്ണി. ആ ഉണ്ണി അനാഥബാലന്റെയൊപ്പം കളിച്ചു. അവരൊന്നിച്ച്‌ നിവേദ്യം കഴിച്ചു. ഒടുവില്‍ ബ്രഹ്മമുഹൂര്‍ത്തമായപ്പോള്‍ ആ കറുമ്പനുണ്ണി അനഥബാലനു തന്റെ അരഞ്ഞാണത്തിന്റെ കനകക്കിങ്ങിണി കൊടുത്തിട്ട്‌ ഓടിപ്പോയി. നടതുറക്കുമ്മുന്‍പ്‌ പൂജാരി ഒന്നു കണ്ടു. ഭഗവാന്റെ വിഗ്രഹത്തില്‍ കിങ്ങിണി കാണുന്നില്ല. ആകെ ബഹളമായി. ഒടുവില്‍ ആരൊ കണ്ടു..........ഭഗവാന്റെ കിങ്ങിണി അനാഥബാലന്റെ കയ്യിലിരിക്കുന്നു. എല്ലവരുംച്ചേര്‍ന്ന്‌ അവനെ കെട്ടിയിട്ടടിക്കാന്‍ തുടങ്ങി. അവനെത്രപറഞ്ഞിട്ടും അവര്‍ അവനെ വിശ്വസിച്ചില്ല. ബാലന്‍ ഉറക്കെക്കരഞ്ഞു. ഗുരുവായൂരപ്പന്‍ പ്രത്യക്ഷനായി. പൂജാരിയുടെകയ്യില്‍ നിന്നും കിങ്ങിണി തട്ടിയെടുത്തു. അടുത്തുള്ള ഒരു മരത്തിലേക്കു ആ കിങ്ങിണി ഭഗവാന്‍ വലിച്ചെറിഞ്ഞു. ആ മരം മുഴുവന്‍ കനകകിങ്ങിണിപോലുള്ള പൂക്കള്‍കൊണ്ടു നിറഞ്ഞു. അതാണു കണിക്കൊന്ന. ഭക്തവത്സലനായ ഗുരുവായൂരപ്പന്‍ ഈ വിഷുദിനത്തില്‍ നമ്മോടൊപ്പമുണ്ടായിരിക്കട്ടെ. കണിക്കൊന്നവച്ചു കണികണ്ടുനരുന്ന മലയാളശ്രീക്ക്‌ എന്റെ വിഷുദിനാശംസകള്‍.

8 comments:

ദേവന്‍ said...

കണിക്കൊന്നക്ക് ഇങ്ങനെ ഒരു പുരാണമുണ്ടായിരുന്നോ?

പൂച്ചക്കുട്ടി മലയാളം പോസ്റ്റ് തുടങ്ങിയതില്‍ സന്തോഷം.
വിഷു ആശംസകള്‍.

blogger.com>change steetings>comments എന്ന സ്ഥലത്ത് Comment Notification Address ആയി (ഏറ്റവും താഴെ) pinmozhikal@gmail.com എന്ന് കൊടുത്താല്‍ ഈ മലയാള കമന്റുകള്‍ എന്ന പിന്മൊഴികള്‍ എന്ന കമന്റു പഞ്ചായത്തില്‍ വന്ന് ‍ വന്ന് മാലോകര്‍ എല്ലാവരും വായിച്ചോളും.

ദേവന്‍ said...

കണിക്കൊന്നയും കാട്ടു ചെമ്പകവും തോളോട് തോള്‍ ചേര്‍ന്ന് നിറയെ പൂവിരിച്ചു നില്‍ക്കുന്നുണ്ടോ അവിടെ?

ഞങ്ങളിവിടെ 5 ദിര്‍ഹമിനു ഒരു കൂടു പൂ വാങ്ങി. 25 ദിര്‍ഹം കൊടുത്താല്‍ റെഡിമെയിഡ് കണി തന്നെ കടയില്‍ നിന്നു വാങ്ങാം. വീട്ടില്‍ കൊണ്ടു പോകുക വയ്ക്കുക കാണുക കണ്ടു കഴിയുമ്പോ എടുത്ത് ഗാര്‍ബേജില്‍ ഇടുക. എത്രയെളുപ്പം!

ശനിയന്‍ \OvO/ Shaniyan said...

പൂച്ചക്കുട്ടീ, സ്വാഗതം!.. ബ്ലോഗുലോകത്തിനു നല്ലൊരു കൈനീട്ടം! ദേവന്മാഷു പറഞ്ഞതു നോക്കൂ.. എന്നിട്ട്, http://groups.google.com/group/blog4comments ചേരൂ.. ചേരുമ്പോള്‍ അതിനായി വേറെ ഒരു ജീമെയില്‍ അക്കൌണ്ട് ഉപയോഗിച്ചാല്‍ നന്ന്. കാരണം, പ്രതിദിനം 50-60 മെയിലുകള്‍ വരും. ജിമെയിലിലെ pop3 സര്‍വീസ് ഉപയോഗിച്ച് വീട്ടിലെ കമ്പ്യൂട്ടറിലേക്കു ഡൌണ്‍‌ലോഡ് ചെയ്താലും മതി. കൂടുതല്‍ അറിയണമെങ്കില്‍ ചോദിക്കൂ..

ഒരു കര്യം കൂടി, അനോനിമസ് കമന്റു നിഷേധിച്ചാല്‍, ബ്ലോഗര്‍ അല്ലാത്തവരുടെ കാര്യം കഷ്ടത്തിലാവും.. അതിനു പകരം, വേഡ് വെരിഫികേഷന്‍ വെച്ച് അനോനിമസ് കമന്റ് അനുവദിച്ചേക്കൂ.. നിര്‍ബന്ധമാണെങ്കില്‍ കമന്റ് മോഡറേഷന്‍ ഉപയോഗിക്കൂ..അതാവുമ്പോള്‍ ആരു കമന്റിട്ടാലും അപ്രൂവ് ചെയ്യണം.

വാല്‍ക്കഷണം: വീട്ടില്‍ 15-16 പൂച്ച, 2 പട്ടി, 4 മുയല്‍, 2 അണ്ണാന്‍, 10-12 കോഴി, 10-15 പ്രാവ് തുടങ്ങി ഒരു പട തന്നെ സസുഖം വസിച്ചിരുന്ന കാലത്ത് എന്റെ സുഹൃത്തെന്നോടു ചോദിച്ചു, “ഇതു നിന്റെ വീടോ മൃഗശാലയോ?”

Kumar Neelakandan © (Kumar NM) said...

പൂച്ചക്കുട്ടിയ്ക്ക് സ്വാഗതം. കണിയായ് തുടങ്ങുന്നതെല്ലാം നാന്നായിരിക്കും.

ഇവിടെ അതു പ്രത്യേകിച്ചുപറയേണ്ട കാര്യമില്ലല്ലൊ! ആശാന്‍ ഒരു ഒന്നൊന്നര ആശാനല്ലേ!.
പിന്നെ ആ നാടിന്റെ പ്രത്യേകതയും ഉണ്ടാവുമല്ലൊ!

കണ്ടു, ഞാന്‍ കൂമന്‍പള്ളിവളപ്പില്‍ ഈ പൂച്ചക്കുഞ്ഞിനെ. ഇനിയിപ്പൊ കുതിരക്കു കൊമ്പുകിട്ടിയ പോലാകുമോ അവിടെ കാര്യങ്ങള്‍?

രാജീവ് സാക്ഷി | Rajeev Sakshi said...

സ്വാഗതം പൂച്ചക്കുട്ടി.
കണിക്കൊന്നയുടെ പുരാണം ഞാനും ആദ്യം കേള്‍ക്കുകയാ. നന്ദി.

Kalesh Kumar said...

കൊടകര മാത്രമേ പുലികളുള്ളുവെന്നാ കരുതിയത്. കൊല്ലത്തും അങ്ങനെയാണോ???

പുലിക്കുട്ടീ, സ്വാഗതം!

ശനിയന്‍ \OvO/ Shaniyan said...

ഹലോ? കണിയും കൈനീട്ടവും പോലെ വര്‍ഷത്തിലൊരിക്കലേ എഴുതൂ എന്നാണോ പൂച്ചക്കുട്ട്യേ?

Anupama said...

thanx people. I was busy with exams. so couldn't post that much. itha oru puthiya post..ningalude comments undangil mathrame ithu work chayullu.
by the way, check out indiavision's discussion forum. its' hot !!