Friday, April 28, 2006

ചെറിയ മനുഷ്യരും വലിയ ലോകവും: വളരെ താമസിച്ചാണ്‌ ഞാന്‍ മലയാളംbooks വായിച്ചുതുടങ്ങിയത്‌. that is, other than text books . ഞാന്‍ ആദ്യം വായിച്ച ഒരു book ആണ്‌ മുകളില്‍ പരഞ്ഞിരിക്കുന്നത്‌. ഇതു ഞാന്‍ ഇഷ്ടപെടാന്‍ ഒരു പ്രത്യേകത ഇത്‌ എനിക്ക്‌ അറിയാത്ത ഒരു കാലതെക്കുറിച്ചണ്‌ എന്നത്‌ തന്നെ. അന്നൊക്കെ John Abraham എന്ന പേര്‌ Bipasha Basu എന്ന പേരിനൊപ്പമല്ലാതെ ഉപയോഗിച്ചിരുന്നു!! ഏതായലും mindless spoilt brats എന്ന്‌ ഒരധ്യാപകന്‍ വിളിച്ച എന്റെ generationന്‌ ഒരു justification ആയി ഇതിരിക്കട്ടെ..... നിങ്ങളുടെ favourite "രാമു moments" കൊടുത്തോളു..... എന്റെത്തു പിറകെ വരും..

18 comments:

രാജ് said...

പൂച്ചക്കുട്ടി കാലത്തെ കുറിച്ചുള്ള വിവരണം നന്നായിരിക്കുന്നു, പ്രത്യേകിച്ചും ജോണിനെ കുറിച്ചുള്ള പരാമര്‍ശം.

ശനിയന്‍ \OvO/ Shaniyan said...

പൂച്ചക്കുട്ട്യേ, ആംഗലേയം.. :-)

എഴുതൂ.. കൂമന്‍പള്ളി വഴിയല്ലേ? പോരട്ടേ.. അനോനിയെ കമന്റെഴുതാന്‍ വിട്ടാല്‍ ബ്ലോഗരല്ലത്തവര്‍ക്ക് എഴുതാമായിരുന്നു.

ദേവന്‍ said...

ഞാന്‍ ജനിക്കുന്നതിനും മുന്നേയാണ്‌ മാതൃഭൂമി ചെറിയമനിഷ്യരും വലിയലോകവും സിദ്ധീകരിച്ചത്‌ - സാമില്ലിലെ പലകകള്‍ കൊണ്ട്‌ തീര്‍ത്ത റാക്കില്‍ അട്ടിയിട്ടുകിടന്ന ന്ന പഴയ പത്രമാസികകളിലാണ്‌ ഞാനത്‌ കണ്ടെത്തിയതും. എന്റെ തൊട്ടു മുന്നത്തെ കാലത്തിലെ - കൃത്യമായി പറഞ്ഞാല്‍ ഹിപ്പി- കോഫീഹൌസ്‌ യുഗത്തിന്റെ, നിശബ്ദം ഗര്‍ജ്ജിക്കുന്ന ശരാശരി വിദ്യാസമ്പന്നന്‍ ആയിരുന്നു രാമു.

രാമുവിന്റെ ജീവിതത്തിലെ എനിക്കിഷ്ടപ്പെട്ട നിമിഷങ്ങള്‍ പറഞ്ഞാല്‍ അതാ സമാഹാരം മുഴുവന്‍ പകര്‍ത്തിയെഴുതലാവും! ദശാബ്ദങ്ങള്‍ പഴകിയ ഓര്‍മ്മകളില്‍ വാലന്‍ പുഴുവും ചിതലുമരിച്ച ഒരായിരം രാമുച്ചിത്രങ്ങള്‍ ! പ്രത്യേകിച്ചെന്തു പറയാന്‍ " ബീജീസിന്റെ ആ violin ബിറ്റ്‌ ഹൌ മാര്‍വലസ്‌ എന്നു പറയുന്ന പാശ്ചാത്യ സംഗീത ഭ്രാന്തണോട്‌ ഹാര്‍മണി എന്താണെന്നറിയാത്തവരോറ്റ്‌ പാശ്ചാത്യ സംഗീതം ചര്‍ച്ച ചെയ്യാനില്ലെന്ന് ആത്മഗതം പറയുന്ന രാമു. ലണ്ടനില്‍ നിന്നും ആത്മാവും കഞ്ചാവും തിരക്കി വരുന്ന മരുമകന്‍ ഇന്ദ്രനോട്‌ ഹിപ്പിയിസം എന്ന നവോത്ഥാപ പ്രസ്ഥാനമെന്താണെന്ന് ഓണംകേറാ നാട്ടിലിരുന്ന് പറഞ്ഞുകൊടുക്കുന്ന രാമു.. ഒറിജിനല്‍ സ്മഗ്ഗിള്‍ഡ്‌ ആണു സാറെ ചതിയും വഞ്ചനയുമില്ലാത്ത കച്ചവടം എന്നു പറഞ്ഞ്‌ കള്ളക്കടത്ത്‌ വാച്ചു വില്‍ക്കാന്‍ വരുന്ന അബുവിന്റെ മോന്‍ എത്ര
നിഷ്കളങ്കനായ കച്ചവടക്കാരനെന്ന് അത്ഭുതപ്പെടുന്ന രാമു

പൂച്ചക്കുട്ടിയുടെ മുന്നത്തെ തലമുറക്ക്‌ ഈ രാമുവിനെ അടാപ്റ്റ്‌ ചെയ്യാന്‍ വളരെ എളുപ്പമാണ്‌. നിന്റെ വീടിനു ചുറ്റുമായിരുന്നു രാമുവിനെ ലോകം. നവധാര ലൈബ്രറിയും മജീദിന്റെ പെട്ടിക്കടയും, വീക്കേയെന്‍ പിള്ള & സണ്‍സ്‌ ബൂക്കുകടയും ഒക്കെ ചേര്‍ന്നതായിരുന്നു കൊല്ലത്ത്‌ 25 വര്‍ഷം മുന്നേ ചെറുപ്പം. ആളുകളുടെയും സ്ഥലത്തിന്റെയും പേരൊന്നു മാറിയാലത്‌ അരവിന്ദറ്റെ രാമുവായി, ഗുരുജിയായി, അയ്യരായി, അബുക്കയുമായി.

ചില്ലറപ്പാട്ടയില്‍ നിന്നും തുട്ടുകള്‍ ഇസ്കിമാറ്റി മാസികവാങ്ങുന്ന ചെറുപ്പക്കാരന്‍. മുട്ട വിറ്റ്‌ പണം ശേഖരിച്ച്‌ മകനെ ഒരു സിനിമക്ക്‌ പറഞ്ഞു വിടുന്ന അമ്മ. "പേറി മേസണ്‍ വാങ്ങിയോ" എന്നു ചോദിക്കുന്ന ഐയ്യേയെസ്സുകാരനോട്‌ "കമ്യൂ വാങ്ങാനിവിടെ കാശു തികയുന്നില്ല, സാറു പോയാട്ടെ" എന്നു പറയുന്ന ലൈബ്രേറിയന്‍. എന്തൊരത്ഭുത ലോകം അല്ലേ കുട്ടി?

പിന്മൊഴികളിലേക്ക്‌ കമന്റ്‌ തിരിച്ചു വയ്ക്കു പൂച്ചക്കുട്ടി. പോസ്റ്റുകള്‍ വരുന്നത്‌ അറിയാന്‍ പറ്റുന്നില്ല.

(അരവിന്ദന്‍ ചെറിയമനുഷ്യരും വലിയലോകവും പകുതിയില്‍ നിറുത്തിയതെന്തെന്ന് അറിയുമോ? അറിയുമെങ്കില്‍ ഇവിടെ എഴുതരുത്‌. അറിയില്ലെങ്കില്‍ മുന്‍ തലമുറയില്‍ ആരോടെങ്കിലും ചോദിക്കുന്ന, എന്നാലും ഇവിടെ എഴുതരുത്‌ - തെളിവില്ലാത്ത ആരോപണങ്ങള്‍ ഗുരുതരമായ കുറ്റമാണ്‌)

Anupama said...

extension officerന്റെ നാടകം : നായിക:രാജേട്ടന്റെ മുരളീരവമല്ലെ അത്‌? നായകന്‍: അല്ല സഖി, അത്‌ ഗ്ളൈറിസിടിയ മരങ്ങള്‍ തമ്മിലുരസുന്ന മര്‍മരമത്രെ.... നാളുകള്‍ക്ക്‌ ശേഷം നയികയും(ലീല) നായകനും തമ്മില്‍ പിരിഞ്ഞു. രാമുവിനോട്‌ സാഹിത്യകാരന്‍ പറയുന്നു...."നിനക്കൊരു കതയെഴുതാം. ഗ്ളൈറിസിടിയ മരങ്ങളുടെ മര്‍മരം ഉയരുന്നു.. എന്നു തുടങ്ങാം !!" ഗുരുജി: "സിനിമയാക്കമെങ്കില്‍ നിനക്കു പ്രതികാരദാഹിയായ വില്ലനാവാം!!" രാമു: "എനിക്കാ കുട്ടീയോട്‌ സഹതാപം മാത്രമെ ഉള്ളു. " ഗുരുജി: "എനിക്കു തെറ്റി! നിനക്കു നയകനാകന്നുള്ള യോഗ്യതയേ ഉള്ളു!!"

Achinthya said...

പൂച്ചൂസ്സെ
കണ്ടതില്‍ സന്തോഷം. പണ്ടത്തെ പ്രിയകഥാപാത്രങ്ങളിലൊരാളായ രാമൂനേഏം കൂടെ കൊണ്ട് വന്നേല്‍ അതിലേറെ സന്തോഷം.
ആ ലോകത്തെക്കൊക്കെ ഒന്നെത്തി നോക്ക്യേതില്‍ അതിനേക്കാളേറെ സന്തോഷം.

സ്നേഹം

viswaprabha വിശ്വപ്രഭ said...

വലിപ്പം കൊണ്ട് ചെറുപ്പമാണെങ്കിലും ഈ പൂച്ചക്കുട്ടി ശരിക്കും ഒരു പുലിക്കുട്ടിയാണല്ലോ!

ഒട്ടും താമസിക്കണ്ട! അലറിത്തുടങ്ങൂ...

(അക്ഷരം കൂട്ടിവായിക്കുന്ന കാലത്ത് , ബോബനും മോളിയ്ക്കുമൊപ്പം എന്റെ വായനത്തെരുവുകളില്‍ അലസം നിന്നിരുന്ന വല്യേട്ടനാണാ രാമു. കളിക്കാന്‍ കൂടെ വരാറില്ല. അതുകൊണ്ട് അക്കാലത്തൊന്നും അറിഞ്ഞില്ല, അയാള്‍ ചെറിയ ലോകത്തിലെ ഒരു വലിയ മനുഷ്യനായിരുന്നു എന്ന്‌!)

ദേവന്‍ said...

പിറന്നാള്‍ ആശംസകള്‍ പൂച്ചക്കുട്ടി.

myexperimentsandme said...

പൂച്ചക്കുട്ടീടെ പിറന്നാളാണോ..

ആനക്കുട്ടീടെ ആശംസകള്‍, പൂച്ചക്കുട്ടീ.

സു | Su said...

:) ഇന്നാണോ പിറന്നാള്‍?

ആശംസകള്‍.

കുറുമാന്‍ said...

മ്യാവൂ, മ്യാവൂ.....
പിറന്നാളാശംസകള്‍

രാജീവ് സാക്ഷി | Rajeev Sakshi said...

പിറന്നാളാശംസകള്‍!!

കണ്ണൂസ്‌ said...

ഈ ബ്ലോഗ്‌ ഇപ്പോഴാ കണ്ടേ.

ജന്മദിനാശംസകള്‍.

ശനിയന്‍ \OvO/ Shaniyan said...

മ്യാവൂ മ്യോവൂ മ്യാ‍ാവൂ‍ൂ
മ്യാവൂ മ്യോവൂ മ്യാ‍ാവൂ‍ൂ
മ്യാവൂ മ്യോവൂ മ്യാവൂ മ്യാ‍ാവൂ‍ൂ
മ്യാവൂ മ്യോവൂ മ്യാ‍ാവൂ‍ൂ..

;-)

ജേക്കബ്‌ said...

പിറന്നാളാശംസകള്‍ .....

Anupama said...

ഇപ്പൊ എനിക്കോര്‍മ വരുന്നത്‌ "നന്ദി പ്രിന്‍സി , ഒരായിരം നന്ദി.... "

ചെറിയനാടന്‍ said...

കാലേകൂട്ടി ആശംസകള്‍. ജന്മദിനത്തിന്നേയ്. എന്തേയ്..

Anonymous said...

:-)

Anonymous said...

Have a look...
poochakuttikale..

http://poochakutty-veruthe.blogspot.com