Thursday, April 12, 2007

Smart City

വാര്‍ത്ത കേട്ടതും എന്റെ സ്വന്തം കൂട്ടുകാരനും വലതുപക്ഷ ബുദ്ധിജീവിയും (endangered species ആണ്‌.. കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല) ആയ ആ മഹാനെയാണ്‌ ഓര്‍ത്തത്‌

"ടാ.. വന്നതുകണ്ടില്ലെ??"

"Line clear അല്ലടാ."

"Smartcity.."

"കേള്‍ക്കുന്നില്ലാ.."

"ഈ 'കമ്പിളിപുതപ്പ്‌' നംബര്‍ നീ എത്രകാലം ഉപയൊഗിക്കും??"

"ഓ.. Smartcity? അതൊരു പുതിയ വാര്‍ത്തയാണൊ?"

"നീയല്ലെ പറഞ്ഞത്‌ confirmed ആയികഴിയുമ്പോള്‍ പറയാമെന്ന്‌?"

"അതുപിന്നെ... "

"പിന്നെ??"

"ഇതൊക്കെ ഇത്ര പറയാനുണ്ടോ? Smartcity വരും പോകും.. പക്ഷെ നീ ഒന്നോര്‍ക്കണം.. ഈ friendship ജീവനുളടതോളം കാണും !!"

"ടാ ഞാന്‍..."

"നീ ഒന്നും പറയണ്ട."

"Sorry ടാ,.."

"ഊം.. സാരമില്ല.."

"Goodnight.. നാളെ കാണാം."

"Goodnight. sweetdreams"

ഫോണ്‍ വച്ച്‌കഴിഞ്ഞപ്പൊഴാണ്‌ മനസിലായത്‌.. ഇത്‌ കൊണ്ടാണ്‌ അവന്‍ ബുദ്ധിജീവിയും ഞാന്‍ സാധാരണജീവിയും ആയത്‌!!

6 comments:

എം. മുഹമ്മദ് ഷാഫി said...

edo engine ... thaaanoru maha sambhavam anu kettooo...enna thamashakalaaa.. sreenivasanekkal valya prathibhayanu ketto...sammathikkanam thanneeee...keep it up....

ദേവന്‍ said...

ജന്മദിനാശംസകള്‍. അടുത്ത ജന്മദിനത്തില്‍ നീ എന്തോ അന്താരാഷ്ട്രക്കുന്തത്തില്‍ ജോലിക്കാരി. അങ്ങോട്ട്‌ വിശ്വസിക്കാന്‍ വയ്യാ. ഓര്‍മ്മയില്‍ ഇപ്പോഴും എന്റെ കോളേജ്‌ പരീക്ഷയുടെ തലേന്ന് അമ്മൂമ്മച്ചെടിയുടെ കായ മൂക്കില്‍ അടിച്ചു കയറ്റി ശ്വാസനാളത്തിലേക്ക്‌ വലിച്ച നിന്നെയും തോളിലിട്ട്‌ ആ ഈസ്റ്റര്‍ ദിവസം കള്ളു കുടിക്കാതെ വെളിവായി ഇരിക്കുന്ന അനസ്തൈറ്റിസ്റ്റ്‌ കൊല്ലം പട്ടണത്തില്‍ എവിടെയുണ്ടെന്ന് തിരക്കി രാജേന്ദ്രപ്രസാദിനെയടുത്തു നിന്നും ബെന്‍സിഗറിലോട്ടും ജില്ലാശുപത്രിയിലോട്ടുമൊക്കെ ഓടിയതേയുള്ളു.

ലെമ്മി പ്രോജക്റ്റെന്നും ഡെഡ്‌ ലൈനെന്നും പ്രൊമോഷനെന്നുമൊക്കെ മെയിലയക്കുന്നു. വായിക്കുമ്പോള്‍ ചിരിവരുന്നു. നഴ്സറിയില്‍ പോകാതെ വഴിയില്‍ വാശിപിടിച്ചു കരഞ്ഞ അവളെ അതിലേ പോയ മീന്‍ കാരി പരുന്തിനെയാട്ടുന്ന വടിയും കാട്ടി "ഭാ പോടീ പള്ളിക്കൂടത്തില്‍" എന്ന് വിരട്ടിയതാണോര്‍ക്കുന്നത്‌.

അഞ്ചാേറു കടലിന്നപ്പുറത്തു നിന്നും കണ്ണന്‍ ഒരിന്ത്യന്‍ മുഖം കാണാന്‍ കൊതിച്ചു നടന്നപ്പോള്‍ മോഹന്‍ ലാല്‍ വന്നു കൂടെക്കൂടിയെന്നു പറഞ്ഞ്‌ ഫോട്ടോ അയക്കുന്നു. കണ്ണനെന്നു പറയുമ്പോള്‍ എനിക്ക്‌ എവിടെ നിന്നോ ഒരു ചെടി തൈ കൊണ്ടുവന്ന് ക്വാര്‍ട്ടേര്‍സിന്റെ മുറ്റത്ത്‌ കുഴിച്ചു വച്ചിട്ട്‌ "ഓ കെ, നെക്സ്റ്റ്‌ യീയര്‍ ഓണ്‍വേര്‍ഡ്സ്‌ വീ വില്‍ ഹാവ്‌ പ്ലെന്റി ഓഫ്‌ റെയിന്‍ " എന്ന് പ്രഖ്യാപിച്ചവനാണു മനസ്സില്‍.

ഒക്കേം വലിയവരായി, ഞാന്‍ വയസ്സാകുന്നതുകൊണ്ടാവും അങ്ങോട്ട്‌ അംഗീകരിക്കാന്‍
വയ്യാത്തത്‌. ആശംസകള്‍.

Ambi said...

ദേവേട്ടാ കുടുംബകാര്യമാണൊ..എങ്കിലും ഒന്നു പറഞ്ഞോട്ടേ...എന്തു പറയാന്‍..എനിയ്ക്കൊരുടപ്പിറന്നോള്‍..പത്തുവര്‍ഷത്തിനിളപ്പം..ഇക്കൊല്ലം എണ്ട്രെന്‍സെഴുതുന്നു എന്നൊക്കെ കേട്ടപ്പോള്‍..എഞിനീയറിങ്ങിന് എവിടെ സീറ്റ് കിട്ടുമെന്നൊക്കെ സീരിയസായി ഫോണിലൂടെ ചോദിയ്ക്കുമ്പോള്‍..മേലെഴുതിയില്ലേ..അതുപോലൊരു വിചാരം..
ഓര്‍ക്കേണ്ടാരുന്നു..വീട്ടില്‍ പോണമെന്നു തോന്നുന്നു..:)

qw_er_ty

വര്‍ത്തമാനം said...

ഹലോ...
എങ്ങുനിന്നോ കിട്ടിയ ലിങ്കുമായി വന്നതാണ്..
ചുമ്മാ ഒന്നോടിച്ചുനോക്കി.... മംമ്...
കൂടുതല്‍വായനക്കായി മാറ്റിവെച്ചിട്ടുണ്ടേ...

പിന്നെ,
വായിചേടത്തോളം....
നന്നായിരിക്ക്‌ണു...
തുടരുക...

v k adarsh said...

poocha puranam is nice. i hv heard abt ur blog somewhere. congrts. and expecting more and more innovative things from you

sreejith said...

poocha puranam
vayikyan pattunillalodo....
anyway oru engineer engane ezhudunnu ennarinjadil santhoshamunde.....
keep it ut anupama....