Sunday, July 02, 2006

പാലക്കാടന്‍മാര്‍ ഈയിടെയായി പാലക്കാട്‌ മുന്‍പില്ലാത്തരീതിയില്‍ വര്‍ത്തയില്‍ വരുന്നുണ്ട്‌. ഇന്ത്യയിലെ ഏറ്റവും അധികം political clout ഉള്ളയാള്‍ ഇന്ന്‌ പ്രകാശ്‌ കാരാട്ടാണ്‌. ഇന്ത്യയുടെ UN Secy Gen nominee മറ്റൊരു പാലക്കാട്ടുകാരനണ്‌. ഇന്നു കേരളം ഭരിക്കുന്ന അചുമ്മാമന്‍ മലമ്പുഴനിന്നാണ്‌ ജയിചത്‌. "എന്താ കാരണം ?"(ജൊണ്‍സ്‌ കുട) വര്‍ഷങ്ങളുടെ വേര്‍തിരിവിന്റെ compensation ആണോ? ആയിരിക്കില്ല. ആണെങ്കില്‍ വയനാട്ടില്‍ ഇപ്പൊ Smart City വന്നേനെ. പിന്നെ intellectualഅതിപ്രസരമാണോ ? ഏയ്‌.... അത്‌ കൊല്ലത്തല്ലെ ? ;-) ഒരു പുതിയ വര്‍ഗം രൂപം കൊണ്ടുവരികയാണ്‌ പാലക്കാട്ട്‌. Non-resident Palakkadiyan-achievers നമുക്ക്‌ ഇവരെ NORPA എന്നു വിളിക്കാം. ഇവരാണ്‌ ഇന്നു മലയാളിയുടെ പുതിയ മുഖം. നമുക്കെല്ലാം പാലക്കാട്ട്‌ എന്നാല്‍ വി.കെ.എന്‍. ആയിരുന്നു. പക്ഷെ ഇപ്പൊ ഓര്‍മ വരുന്നത്ത്‌ : "പ്ളാചിമടയിലെ കോഴികള്‍ കൂവി..കൊക്കൊ കൊകൊക്കൊ കൊകൊകോള"! ഒരു MNC giant-നെപ്പോലും മുട്ടുകുത്തിക്കാന്‍മാത്രം പാലക്കാട്ട്‌ വളര്‍ന്നു. ഞാന്‍ വീണ്ടും ചോദിക്കാം : "എന്താ കാരണം ?"

12 comments:

ഡാലി said...

അതിത്ര ചോദിക്കാനുണ്ടൊ ഗഡ്യെയ്..... തൊട്ടപ്പറത്ത് തൃശ്ശൂര്‍ ഉള്ളത് തന്നെ...
അല്ലേ തൃശ്ശൂര്‍ക്കാരേ.......
വിശാലേട്ടാ.. ഇടിവാളേ...അചിന്ത്യേച്ചി........ബാക്കി പൂരം നാട്ടുകാരേ.........അല്ലെ?.....

Unknown said...

വി.കെ.എന്റെ ഒരു കഥയില്‍ നിന്ന്.
മകന്‍: അമ്മ പറഞ്ഞത് പോലെ ഞാന്‍ കല്ല്യാണം കഴിച്ചാല്‍ നന്നായിരിക്കുമോ അമ്മേ?
അമ്മ: ജില്‍ ജില്‍ എന്നിരിക്കും.
മകന്‍: അഛന്‍ എന്ത് പറയുന്നു?
അഛന്‍: മോനേ, നമ്മളൊക്കെ പാലക്കാട്ടുകാരല്ലെ. ഭാര്യ പറഞ്ഞതിന് എതിര് പറയാന്‍ പാടുമോ? പാപമല്ലെ?

ഞാനല്ല. വി.കെ.എന്‍ പറഞ്ഞതാണേ...

ശനിയന്‍ \OvO/ Shaniyan said...

ആഹാ, ഇതാരു പൂച്ചക്കുട്ട്യോ? പരൂഷയും തിരക്കുമൊക്കെ കഴിഞ്ഞോ?

പാലക്കാട് ജില്ലയില്‍ നിന്ന് രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഇരുന്നിട്ടുള്ളവരുടെ എണ്ണം വളരെ നീണ്ടതല്ലേ? കേപീഎസ് മേനോനേപ്പൊലുള്ള പഴയകാല സിംഹങ്ങളും പുലികളും ഒരുപാടൂണ്ട്..

ഈയെടക്കു ദേവന്മാഷോടു ചോദിച്ചേ ഉള്ളൂ.. കണ്ടവരുണ്ടോ എന്ന് പരസ്യം കൊടുക്കാം എന്ന് ആലോചിക്ക്യായിരുന്നു.. ഈ പോസ്റ്റിറ്റല്‍ വിഷുക്കണി പോലെ മതിയോ? :-)

രാജ് said...

എന്റമ്മേ ഇതു പുലിക്കുട്ടിയാണല്ലോ. ദേവാ, അനന്തിരവളെ നിര്‍ബന്ധിച്ചു് എഴുതിപ്പിക്കുവാന്‍ ശ്രമം നടത്തണം ഇനിയെപ്പോഴും.

Visala Manaskan said...

അതെ ഡാലിക്കുട്ടി പറഞ്ഞതാണ് പൂച്ചക്കുട്ടീ കാര്യം .

നമ്മളറിയുന്ന കണ്ണൂസ് പാലക്കാടന്‍ അല്ലേ?
പിന്നെ, പൊതുവേ പാലക്കാട്ടുകാര്‍ ഡീസ്റ്റന്റാന്നാ കേട്ടേക്കണേ!

-B- said...

ഞാനും പിന്താങ്ങുന്നു... ഡാലിയേയും, വിശാലന്‍ ചേട്ടനേയും. :-)

കുറുമാന്‍ said...

പുച്ചക്കുട്ടിയേ.......കാരണം മറ്റൊന്നുമല്ല

പാലക്കാട്ടുകാര്‍ - പാല കാടന്മാര്‍ ആയതിനാല്‍ മാത്രം

ദേവന്‍ said...

കഷ്ടപ്പെട്ട്‌, ബുദ്ധിമുട്ടി, ഒരു പാലക്കാടന്‍ കാരറ്റു ചേട്ടനെയും പിന്നെ സാം എന്ന പേരില്‍ വിദേശ സഞ്ചാര നിഗമം നടത്തിക്കൊണ്ടിരുന്ന ഭാരത സഞ്ചാര നിഗമക്ലിപ്തതിന്റെ സൂപ്പര്‍മാന്‍ സത്യന്‍ പിത്രോടയേയും നേരിട്ടു വിളിച്ച്‌ സംസാരിച്ച്‌ ഫൈബര്‍ ഓപ്റ്റിക്‌ കേബിള്‍ കൂമന്‍പള്ളി വരെനീട്ടി രാജേ. ഇതിനപ്പുറം ഞാനിനി എന്തു നിര്‍ബ്ബന്ധിക്കാന്‍ .

1. ദേവരാജന്‍ മാസ്റ്റര്‍
2. ദേവരാഗം മാസ്റ്റര്‍
3. കെ സി കേശവ പിള്ള
4. ഈ വീ കൃഷ്ണപിള്ള
5. ഇളം കുളം കുഞ്ഞന്‍ പിള്ള
6. ഓ എന്‍ വി
7. സീ വീ കുഞ്ഞിരാമന്‍
8. എസ്‌ കെ നായര്‍
9. ജയപാലപ്പണിക്കന്‍
10. പാരീസ്‌ വിശ്വനാഥന്‍
11. എസ്‌ റ്റി റെഡ്ഡിയാര്‍
12. അച്ചാണി രവി
13. തങ്ങള്‍ കുഞ്ഞ്‌ മുസലിയാര്‍
14. ശൂരനാട്‌ കുഞ്ഞന്‍പിള്ള
15. കുമ്പളത്ത്‌ ശങ്കുപ്പിള്ള
16. ശ്രീകണ്ഠന്‍ നായര്‍
17. ബിഷപ്പ്‌ ജെറോം
18. കെ സുരേന്ദ്രന്‍
19. ലളിതാംബിക അന്തര്‍ജനം
20. തിരുനെല്ലൂര്‍
21. കാമ്പിശ്ശേരി
22. കുരീപ്പുഴ ശ്രീകുമാര്‍
23. ഒളിമ്പ്യന്‍ യോഹന്നാന്‍
24. ഒളിമ്പ്യന്‍ സുരേഷ്‌ ബാബു
25. ജയന്‍
26. കൊട്ടാരക്കര തമ്പുരാന്‍
27. ശക്തിഭദ്രന്‍
28. ലെഫ്‌. ഫ്രാന്‍സിസ്‌ ബാര്‍ക്ലേ
29 സി . കേശവന്‍
30. അമൃതാനന്ദമയി
തുടങ്ങിയവരുടെ നാടിനെക്കുറിച്ചും വല്ലപ്പോഴും എഴുത്‌.

myexperimentsandme said...

ഹ...ഹ... ദേവേട്ടാ... അപ്പോള്‍ ഒരു പഞ്ചായത്ത് വിഘടന വിഭാഗീയ പ്രൊവിണ്‍‌ഷ്യലിസ്റ്റിക് വാദിയാണല്ലേ :)

ഞങ്ങളുടെ നാട്ടിലെ പഞ്ചായത്തില്‍പോലും മുപ്പത്തൊന്ന് പ്രശസ്തരുണ്ടല്ലോ. പക്ഷേ അവരൊന്നും പ്രശസ്തി ആഗ്രഹിക്കത്തതുകൊണ്ട് മാത്രമല്ലേ ഒന്നും മിണ്ടാണ്ടിങ്ങനെ ഒരു മൂലയ്ക്കിരിക്കുന്നത്. പിന്നെ ഞാന്‍ മാത്രം ഇങ്ങിനെ... :)

ദേവന്‍ said...

വക്കാരിയേ
അഭിമാനോസ്കെയില്‍ ഇങ്ങനെയല്ലേ
ലോകമെന്ന് കേട്ടാല്‍ പ്രത്യേകിച്ച്‌ ഒന്നും തോന്നരുത്‌ നമുക്ക്‌
ഭാരതമെന്ന് കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം
കേരളമെന്ന് കേട്ടാലോ തിളക്കേണം ചോര നമുക്ക്‌ ഞരമ്പുകളില്‍
സ്വന്തം പഞ്ചായത്തെന്ന് കേട്ടാല്‍ ഓരോ കോശവും വെളിച്ചപ്പെട്ടു തുള്ളണം..

അങ്ങനെ അങ്ങനെ എന്തൊക്കെയോ അല്ലേ ആപ്തേട്ടന്റെ വാക്ക്‌?

നിങ്ങളുടെ 31 നെ കുറിച്ച്‌ ഒരു ബ്ലോഗ്‌ തന്നെ തുടങ്ങൂ.. വേണ്ടാ, ഒരെന്‍സൈക്ലിംഗ്‌ പീടികയോ മറ്റോ..

കുട്ടികള്‍ടെ ബ്ലോഗ്‌ അല്ലേ, ഇരിക്കട്ടെ ഒരു ക്വിസ്സ്‌: ഒരു സിനിമ ഡയലോഗ്ഗ്‌ . എതു നോവല്‍ തിരക്കഥ ആക്കിയപ്പോല്‍ പുലിറ്റ്‌സര്‍ പുലി സിഡ്‌നി ഹോവാര്‍ഡ്‌ ഈ വരി എഴുതി?"
"land is the only thing in the world worth working for, worth fighting for, worth dying for. Because it is the only thing that lasts"

myexperimentsandme said...

കാറ്റടിച്ച് കൊണ്ടുപോയ പടമാണോ ദേവേട്ടാ?

അപ്പോള്‍ ഈ മാര്‍ഗരറ്റ് മച്ചെലി ആരാ?

(ഗുളുഗുളായേ നമഹാ, ഹാ)

ദേവന്‍ said...

മാര്‍ഗരറ്റ്‌ മീഷ അലി എഴുതിയ നോവലിനെ തിരക്കഥയാക്കിയത്‌ സിഡ്‌ ഹോവാര്‍ഡ്‌ ആയിരുന്നു വക്കാരിയേ. അക്കാലത്ത്‌ സായിപ്പു നാട്ടുകാര്‍ക്ക്‌ ബാലചന്ദ്രമേനോന്‍, ടി രാജേന്ദര്‍ എം ഏ തുടങ്ങിയവരെ അറിയില്ലായിരുന്നു.

കാറ്റടിച്ചോണ്ടുപോയി കേട്ടപ്പോഴാ
ഇത്തവണത്തെ " ദേ മാവേലി കൊമ്പത്ത്‌" എന്ന കാസറ്റില്‍ (സാധനം വധമാ കേട്ടോ) ഓണത്തിനു റിലീസ്‌ ചെയ്യുന്ന ഡബ്ബിംഗ്‌ പടങ്ങള്‍
1. അമ്മച്ചി തിരിച്ചുവരുന്നു
2. കിടിലം മനുഷ്യന്‍
3. നടക്കാത്ത കാര്യം
യഥാക്രമം mummy returns, superman, mission impossible