Sunday, July 01, 2007

നിശാഗന്ധി


ഈ നിശാഗന്ധി ഇപ്പൊ മരിച്ചിട്ടുണ്ടാവും..പക്ഷെ വേള്‍ഡ്‌ വൈഡ്‌ വെബില്‍ അനന്തകോടി വര്‍ഷങ്ങള്‍ ഈ പൂവ്‌ ജീവിച്ചിരിക്കും...നീ ഈ ഭൂമിയില്‍നിന്നു മാഞ്ഞാലും നിന്റെ ഓര്‍മകളും എന്റെ മനസില്‍ ഞാനില്ലാതാകുംവരെ നിലനില്‍കും...

ഇതു നിനക്കായി..നിനക്കായി മാത്രം..

അനേകായിരം പ്രകാശവര്‍ഷങ്ങള്‍ക്കുമപ്പുറം നീ ഇതു കാണുന്നുണ്ടോ? എന്നെ ഓര്‍ക്കുന്നുണ്ടോ?

ഓര്‍ക്കുന്നുണ്ടാവും.. പ്രണയം ഒരവസ്തയാണ്‌; ദേഹിയുടെയൊ ദേഹത്തിന്റെയൊ എന്നറിയാത്ത ഒരവസ്ത എന്നു നീയല്ലെ എന്നെ പഠിപ്പിച്ചത്‌?

Thursday, April 12, 2007

Smart City

വാര്‍ത്ത കേട്ടതും എന്റെ സ്വന്തം കൂട്ടുകാരനും വലതുപക്ഷ ബുദ്ധിജീവിയും (endangered species ആണ്‌.. കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല) ആയ ആ മഹാനെയാണ്‌ ഓര്‍ത്തത്‌

"ടാ.. വന്നതുകണ്ടില്ലെ??"

"Line clear അല്ലടാ."

"Smartcity.."

"കേള്‍ക്കുന്നില്ലാ.."

"ഈ 'കമ്പിളിപുതപ്പ്‌' നംബര്‍ നീ എത്രകാലം ഉപയൊഗിക്കും??"

"ഓ.. Smartcity? അതൊരു പുതിയ വാര്‍ത്തയാണൊ?"

"നീയല്ലെ പറഞ്ഞത്‌ confirmed ആയികഴിയുമ്പോള്‍ പറയാമെന്ന്‌?"

"അതുപിന്നെ... "

"പിന്നെ??"

"ഇതൊക്കെ ഇത്ര പറയാനുണ്ടോ? Smartcity വരും പോകും.. പക്ഷെ നീ ഒന്നോര്‍ക്കണം.. ഈ friendship ജീവനുളടതോളം കാണും !!"

"ടാ ഞാന്‍..."

"നീ ഒന്നും പറയണ്ട."

"Sorry ടാ,.."

"ഊം.. സാരമില്ല.."

"Goodnight.. നാളെ കാണാം."

"Goodnight. sweetdreams"

ഫോണ്‍ വച്ച്‌കഴിഞ്ഞപ്പൊഴാണ്‌ മനസിലായത്‌.. ഇത്‌ കൊണ്ടാണ്‌ അവന്‍ ബുദ്ധിജീവിയും ഞാന്‍ സാധാരണജീവിയും ആയത്‌!!

Sunday, February 25, 2007

കരയുന്നോ പുഴ ചിരിക്കുന്നോ...

"അല്ലിയാമ്പല്‍ കടവിലന്നരയ്ക്കുവെള്ളം...
അന്ന്‌ നമ്മളൊന്നായ്‌ തുഴഞ്ഞില്ലേ കൊതുമ്പുവള്ളം...
നമ്മുടെ നെഞ്ചിലാകെ അനുരാഗകരിക്കിന്‍ വെള്ളം..."


ശ്രി. പി. ഭാസ്കരന്‍ എഴുതിയതില്‍ നിങ്ങളുടെ പ്രിയപെട്ട വരികള്‍ പങ്കുവയ്ക്കു... അതിലും നല്ല ഒരു tribute എനിക്കറിയില്ല..

(Photo courtesy : The Hindu )

Sunday, October 22, 2006

കാവുങ്ങല്‍ കിട്ടുമില്ലക്കാരന്‍

കാവുങ്ങല്‍ കിട്ടുമില്ലക്കാരന്‍ കരക്കാരോട്‌ പിണങ്ങി. ഉത്സവം അടുത്ത്‌ വരുന്നു. കാവുങ്ങക്കാര്‍ ഒറ്റക്ക്‌ കുതിരയെ (എടുപ്പുകുതിര) കെട്ടാന്‍ തീരുമാനിച്ചു. കിട്ടുമില്ലക്കാരന്‍ പണിക്കാരോട്‌ നിര്‍ദേശിച്ചു "ഈ നാട്ടിലേക്കുംവച്ച്‌ ഏറ്റോം നല്ല ഒരു കുതിരേ കെട്ടാന്‍ കാവങ്ങക്കരെക്കൊണ്ട്‌ പറ്റും. പറ്റത്തില്ലേ ?" പണിക്കാര്‌ ഒരേ സ്വരത്തില്‍ പറഞ്ഞു, "പറ്റത്തും, പറ്റത്തും "

കിട്ടുമില്ലക്കാരന്‍ പറഞ്ഞ സ്ഥലത്ത്‌ വച്ച്ത്തന്നെ പണി തുടങ്ങി. കുതിര വലുതായി വന്നു. ഒടുക്കം അതിന്റെ പണി തീര്‍ന്നു. ഉത്സവവും വന്നു. നാട്ടുകാരെല്ലാം കാവുങ്ങലെ കുതിരയെ കാണാന്‍ തയാറായി നിന്നു. മണിക്കൂര്‍ ഒന്നായിട്ടും കാവുങ്ങലെ കുതിരയുമില്ല, കാവുങ്ങലെ കിട്ടുമില്ലക്കാരനുമില്ല. ഒടുക്കം എല്ലാര്‍ക്കും അറിഞ്ഞേ തീരു എന്നായി. കാവുങ്ങലോട്ട്‌ പോവുകതന്നെ.

കാവുങ്ങല്‍ കണ്ട കാഴ്ച്ച! അതാ കെട്ടിനകത്ത്‌ നിന്ന്‌ വരുന്നൊരു വടത്തില്‍ പണിക്കാരെല്ലാം ചേര്‍ന്ന്‌ വലിക്കുന്നു. കിട്ടുമില്ലക്കാരന്‍ നാട്ടാരെ കണ്ടതും കെട്ടിനകത്തേക്ക്‌ വലിഞ്ഞു. ഒരു പണിക്കാരനോട്‌ കാര്യം തിരക്കിയ വെളിച്ചപാടിന്‌ കിട്ടിയ മറുപടി ഇങ്ങനെ.. "കുതിരേ കെട്ടിയതേ... കെട്ടിനകത്തുവച്ചാ... !!!"


കിട്ടുമില്ലക്കാരന്‍ പിന്നെ വേറൊരു കുതിരയെ കെട്ടി. ഒരു വണ്ടികുതിരയെ. കെട്ടിനകത്ത്‌ വച്ചല്ല. അതു വലിക്കുന്ന കാര്യതില്‍ വീണ്ടും കരക്കാരും കാവുങ്ങക്കാരും തമ്മില്‍ തെറ്റി. "ഒരുത്തനും വേണ്ട. എന്റെ മോന്‍ വലിച്ചോളും കുതിരയെ", മില്ലക്കാരന്‍ പറഞ്ഞു. മോന്‍ എന്നു പറയുന്നത്ത്‌ കവുങ്ങല്‍ നീലാണ്ടനെയാണ്‌. അവന്‌ ഒന്നല്ല പത്ത്‌ കുതിരയെ വലിക്കാന്‍ പറ്റും...ആനയല്ലെ!!

കുതിരയെ ഇറക്കാന്‍ സമയമായി. നീലാണ്ടനെകൊണ്ട്‌ കുതിരയെ വലിക്കുന്ന വടം പിടിപ്പിച്ചു. ഒരു കുഴപ്പവും ഇല്ല. അവന്‍ നേരേ നോക്കി നില്‍കുന്നു. വടം വലിക്കാന്‍ നേരമായി. "മോനെ, തിരിഞ്ഞ്‌ നിക്കടാ " പാപ്പാന്‍ പറഞ്ഞു. നീലാണ്ടന്‍ തിരിഞ്ഞു നിന്നു. അതാ തൊട്ടുമുന്നില്‍ പല്ലിളിചുംകൊണ്ടൊരു കുതിര!! നീലാണ്ടനു ദേഷ്യം വന്നു. കൊടുത്തു, കുതിരക്കിട്ട്‌ ഒരു തൊഴി. ദേ കുതിര ഡിം. !!

Sunday, September 10, 2006

നളിനകാന്തി

കാന്റീനില്‍ ഒരു ബോട്ടില്‍ pesti-colaയ്കു ചുറ്റും ഒരു ചെറിയ സംഘം ലോക്കല്‍ ബുജീസ്‌ കാര്യമായ ചര്‍ചയിലാണ്‌. വെറുതെ കൂടിക്കളയാം എന്നു കരുതി ഒരു നമോവാകത്തോടു കൂടി ഞങ്ങള്‍ രംഗപ്രവേശം ചെയ്തു. "ഇന്നലെ കണ്ടോ John Brittas നമ്മുടെ ടി. പദ്മനാഭനെ interview ചെയുന്നത്‌ ?" ബുജി. no 1 ചോദിച്ചു."കണ്ടു. Brittas was great " അരുണ്‍ പറഞ്ഞു. "അതല്ല... ടി. പദ്മനാഭന്റെ കാര്യമാ ചോദിച്ചത്‌? അ--- എന്തു പറയുന്നു ?" വെട്ടിലായോ ഭഗവാനേ!! ഇനി എന്തു പറയും. സത്യം പറഞ്ഞാല്‍ ഈ ബുജീസ്‌ എല്ലാം എന്നെ കൊല്ലും. സത്യം പറഞ്ഞില്ലെങ്കില്‍ ഇനി ഒരിക്കലും എനിക്ക്‌ സമാധാനം കിട്ടില്ല. വരുന്നത്‌ വരട്ടെ....here goes nothing "എനിക്ക്‌ high school-ഇല്‍ നളിനകാന്തി പഠിക്കാനുണ്ടായിരുന്നു. അതോട്‌ കൂടി ഞാന്‍ പുള്ളിയുടെ കഥകള്‍ നിര്‍ത്തി." Why?" ബുജിക്ക്‌ അറിയണം. "പുള്ളി ഒന്നും ഒരു പൂര്‍ണതയില്ലാതെയാണ്‌ ചെയ്യുന്നത്‌. കത്തി സഹിക്കാം. പക്ഷെ sheer talentlessness എനിക്ക്‌ സഹിക്കില്ല." "താന്‍ കാര്യമറിയാതെയാണ്‌ സംസാരിക്കുന്നത്‌. He's a gem of a writer. ഈ M T യും കിംറ്റിയും ഒന്നും അയാളുടെ ഏഴയലത്ത്‌ വരില്ല." ബുജി ചൂടായി. "ആയിരിക്കാം." ഞാന്നും ഒരു വാദത്തിനു റെടിയായി "പക്ഷെ എംറ്റി ഒരിക്കലും ഒരു പൂക്കാലതിനു വേണ്ടി പോലുള്ള അരുബോറന്‍ വൈസ്റ്റ്‌ എഴുതിയിട്ടില്ല. " ബുജി ദേഷ്യം സഹിക്കാനാവാതെ പറഞ്ഞു. യു അരെ അ റ്റസ്റ്റെലെസ്സ്‌ കമ്മ്യൂണിസ്റ്റ്‌ !! ഈശ്വരാ !!


N. B പണ്ടു ഞാന്‍ നളിനകാന്തി പഠിചുകൊണ്ടിരുന്ന സമയം. പുള്ളിയുടെ കഥയില്ലെല്ലാം ഒരു സംഭവം കാണും. "..." അഥവാ "കുത്ത്‌ കുത്ത്‌ കുത്ത്‌ !!" ഇതുവച്ച്‌ ഒരു ടി പദ്മനാഭന്‍ കഥ ഞങ്ങള്‍ ഉണ്ടാക്കി. അതിങ്ങനെ. "ടി പദ്മനാഭന്‍ ഒരിക്കല്‍ വയലിലൂടെ നടന്നു പോകുമ്പ്പോള്‍ കുത്ത്‌ കുത്ത്‌ കുത്ത്‌. അപ്പോള്‍ അവിടെ രണ്ടുപേര്‍ കുത്ത്‌ കുത്ത്‌ കുത്ത്‌. ടി പദ്മനാഭന്‍ ചോദിച്ചു. "എന്തിനാണ്‌ നിങ്ങള്‍ രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും കുത്ത്‌ കുത്ത്‌ കുത്ത്‌ ? " അപ്പൊ അവര്‍ രണ്ടുപേരും ചേര്‍ന്ന്‌ ടി പദ്മനാഭനെ കുത്ത്‌ കുത്ത്‌ കുത്തോട്‌ കുത്ത്‌ !!!"

Monday, July 10, 2006

നാമധേയം:മീന്‍ ഡയറക്ടര്‍ ഒരു ദിവസം പോലീസ്‌ സ്റ്റേഷനിലെത്തി.എങ്ങനെ എന്നു ചോദിക്കരുത്‌......യാദിര്‍ശ്ചികമായി എന്ന്‌ കൂട്ടിക്കൊള്ളൂ.പേരും നാളും ബോധിപിച്ചപ്പോള്‍ എസ്‌.ഐ ഏമാന്‍ കനിഞ്ഞു, ചിരിച്ചു, പൂഴി ഭക്ഷിച്ചു. "സാര്‍ ഇരിക്കു" എസ്‌.ഐ "ഞാന്‍ എച്‌.സിയെ വിളിക്കാം. ചായ...?". തല്ലു കിട്ടാതെ കഴിഞ്ഞ സന്തോഷതില്‍ മീ.ഡ. പറഞ്ഞു"ഒന്നും വേണ്ട. സാറിന്റെ പേരു പറഞ്ഞില്ല ?" ആറടി നീളവും കൊമ്പന്‍ മീശയും പാല്‍പുഞ്ചിരിയുമായി എസ്‌.ഐ പറഞ്ഞു."ദുഖാര്‍ത്തന്‍ !!!" പോലിസ്‌ സ്റ്റേഷന്‍ അല്ലെ...മീ.ഡ ചിരിച്ചില്ല.പക്ഷെ ഇറ്റ്‌ വാസ്‌ ഇ ക്ളോസ്‌ തിങ്ങ്‌.എസ്‌. ഐ തിരിഞ്ഞു നോക്കി. അടുത്ത ഡെസ്കില്‍ മീന്‍ ഡയറക്ടരുടെ ഒരു പ്രജയടേതെന്ന്‌ തോന്നിപ്പിക്കുന്ന കണ്ണുകളുമായി....അതായത്‌ ഇന്‍ വെര്‍നാകുലറ്‍ ചത്ത കണ്ണുമായി ഇരിക്കുന്ന എച്‌ സി യെ വിളിചു...... "കടാക്ഷാാാ !!!"

Sunday, July 02, 2006

പാലക്കാടന്‍മാര്‍ ഈയിടെയായി പാലക്കാട്‌ മുന്‍പില്ലാത്തരീതിയില്‍ വര്‍ത്തയില്‍ വരുന്നുണ്ട്‌. ഇന്ത്യയിലെ ഏറ്റവും അധികം political clout ഉള്ളയാള്‍ ഇന്ന്‌ പ്രകാശ്‌ കാരാട്ടാണ്‌. ഇന്ത്യയുടെ UN Secy Gen nominee മറ്റൊരു പാലക്കാട്ടുകാരനണ്‌. ഇന്നു കേരളം ഭരിക്കുന്ന അചുമ്മാമന്‍ മലമ്പുഴനിന്നാണ്‌ ജയിചത്‌. "എന്താ കാരണം ?"(ജൊണ്‍സ്‌ കുട) വര്‍ഷങ്ങളുടെ വേര്‍തിരിവിന്റെ compensation ആണോ? ആയിരിക്കില്ല. ആണെങ്കില്‍ വയനാട്ടില്‍ ഇപ്പൊ Smart City വന്നേനെ. പിന്നെ intellectualഅതിപ്രസരമാണോ ? ഏയ്‌.... അത്‌ കൊല്ലത്തല്ലെ ? ;-) ഒരു പുതിയ വര്‍ഗം രൂപം കൊണ്ടുവരികയാണ്‌ പാലക്കാട്ട്‌. Non-resident Palakkadiyan-achievers നമുക്ക്‌ ഇവരെ NORPA എന്നു വിളിക്കാം. ഇവരാണ്‌ ഇന്നു മലയാളിയുടെ പുതിയ മുഖം. നമുക്കെല്ലാം പാലക്കാട്ട്‌ എന്നാല്‍ വി.കെ.എന്‍. ആയിരുന്നു. പക്ഷെ ഇപ്പൊ ഓര്‍മ വരുന്നത്ത്‌ : "പ്ളാചിമടയിലെ കോഴികള്‍ കൂവി..കൊക്കൊ കൊകൊക്കൊ കൊകൊകോള"! ഒരു MNC giant-നെപ്പോലും മുട്ടുകുത്തിക്കാന്‍മാത്രം പാലക്കാട്ട്‌ വളര്‍ന്നു. ഞാന്‍ വീണ്ടും ചോദിക്കാം : "എന്താ കാരണം ?"