Sunday, September 10, 2006

നളിനകാന്തി

കാന്റീനില്‍ ഒരു ബോട്ടില്‍ pesti-colaയ്കു ചുറ്റും ഒരു ചെറിയ സംഘം ലോക്കല്‍ ബുജീസ്‌ കാര്യമായ ചര്‍ചയിലാണ്‌. വെറുതെ കൂടിക്കളയാം എന്നു കരുതി ഒരു നമോവാകത്തോടു കൂടി ഞങ്ങള്‍ രംഗപ്രവേശം ചെയ്തു. "ഇന്നലെ കണ്ടോ John Brittas നമ്മുടെ ടി. പദ്മനാഭനെ interview ചെയുന്നത്‌ ?" ബുജി. no 1 ചോദിച്ചു."കണ്ടു. Brittas was great " അരുണ്‍ പറഞ്ഞു. "അതല്ല... ടി. പദ്മനാഭന്റെ കാര്യമാ ചോദിച്ചത്‌? അ--- എന്തു പറയുന്നു ?" വെട്ടിലായോ ഭഗവാനേ!! ഇനി എന്തു പറയും. സത്യം പറഞ്ഞാല്‍ ഈ ബുജീസ്‌ എല്ലാം എന്നെ കൊല്ലും. സത്യം പറഞ്ഞില്ലെങ്കില്‍ ഇനി ഒരിക്കലും എനിക്ക്‌ സമാധാനം കിട്ടില്ല. വരുന്നത്‌ വരട്ടെ....here goes nothing "എനിക്ക്‌ high school-ഇല്‍ നളിനകാന്തി പഠിക്കാനുണ്ടായിരുന്നു. അതോട്‌ കൂടി ഞാന്‍ പുള്ളിയുടെ കഥകള്‍ നിര്‍ത്തി." Why?" ബുജിക്ക്‌ അറിയണം. "പുള്ളി ഒന്നും ഒരു പൂര്‍ണതയില്ലാതെയാണ്‌ ചെയ്യുന്നത്‌. കത്തി സഹിക്കാം. പക്ഷെ sheer talentlessness എനിക്ക്‌ സഹിക്കില്ല." "താന്‍ കാര്യമറിയാതെയാണ്‌ സംസാരിക്കുന്നത്‌. He's a gem of a writer. ഈ M T യും കിംറ്റിയും ഒന്നും അയാളുടെ ഏഴയലത്ത്‌ വരില്ല." ബുജി ചൂടായി. "ആയിരിക്കാം." ഞാന്നും ഒരു വാദത്തിനു റെടിയായി "പക്ഷെ എംറ്റി ഒരിക്കലും ഒരു പൂക്കാലതിനു വേണ്ടി പോലുള്ള അരുബോറന്‍ വൈസ്റ്റ്‌ എഴുതിയിട്ടില്ല. " ബുജി ദേഷ്യം സഹിക്കാനാവാതെ പറഞ്ഞു. യു അരെ അ റ്റസ്റ്റെലെസ്സ്‌ കമ്മ്യൂണിസ്റ്റ്‌ !! ഈശ്വരാ !!


N. B പണ്ടു ഞാന്‍ നളിനകാന്തി പഠിചുകൊണ്ടിരുന്ന സമയം. പുള്ളിയുടെ കഥയില്ലെല്ലാം ഒരു സംഭവം കാണും. "..." അഥവാ "കുത്ത്‌ കുത്ത്‌ കുത്ത്‌ !!" ഇതുവച്ച്‌ ഒരു ടി പദ്മനാഭന്‍ കഥ ഞങ്ങള്‍ ഉണ്ടാക്കി. അതിങ്ങനെ. "ടി പദ്മനാഭന്‍ ഒരിക്കല്‍ വയലിലൂടെ നടന്നു പോകുമ്പ്പോള്‍ കുത്ത്‌ കുത്ത്‌ കുത്ത്‌. അപ്പോള്‍ അവിടെ രണ്ടുപേര്‍ കുത്ത്‌ കുത്ത്‌ കുത്ത്‌. ടി പദ്മനാഭന്‍ ചോദിച്ചു. "എന്തിനാണ്‌ നിങ്ങള്‍ രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും കുത്ത്‌ കുത്ത്‌ കുത്ത്‌ ? " അപ്പൊ അവര്‍ രണ്ടുപേരും ചേര്‍ന്ന്‌ ടി പദ്മനാഭനെ കുത്ത്‌ കുത്ത്‌ കുത്തോട്‌ കുത്ത്‌ !!!"

12 comments:

രാജ് said...

ഹാഹാ. ഒരാളെ കുറ്റം പറയുന്നതു് ഇത്ര നന്നായി രസിക്കുക പതിവില്ല. പൂച്ചക്കുട്ടി ടി.പദ്മനാഭനെ കുറിച്ചു പറഞ്ഞതത്രയും നന്നായി. അങ്ങേര് ബ്രിട്ടാസിനോടടിച്ച വാചകങ്ങള്‍ കേട്ടപ്പോള്‍ എനിക്കു കോരിത്തരിച്ചു, തിരോന്തരത്തെ സ്ഥിരം സ്ഥാനാര്‍ത്ഥി സുന്ദര-വില്ലന്‍ ദേവന്‍ പോലും ടി. യെക്കാളും ഭേദമായിരുന്നു.

ഇടിവാള്‍ said...

ആഹ ഹ ഹ !!!

ടി. പത്മനാഭന്ര്പ്പറ്റി നീങ്ങളുണ്ടാക്കിയ ആ “കുത്ത്” കഥ രസികന്‍ ! അസ്സലൈ കേട്ടോ !!

അയാളുടെ ഢംബിനു ഒരു കുത്തിന്റെ കുറവുണ്ട് !

asdfasdf asfdasdf said...

പദ്മനാഭനെ ഇങ്ങനെ കുത്തേണ്ടിയിരുന്നൊയെന്ന് സാംസ്കാരിക ബ്ലോഗര്‍മാര്‍ തന്നെ സ്വയം ചോദിക്കട്ടെ. ഇന്നും മലയാള കഥക്ക് ഉയര്‍ത്തിക്കാട്ടന്‍ ഒരു പദ്മനാഭന്‍ തന്നെയല്ലേ ഉള്ളൂ ?

രാജ് said...

മേന്‍‌നെ, ടി.പദ്മനാഭനെ കുത്താന്‍ തക്കം പാര്‍ത്തിരുന്നു കുത്തിയതൊന്നുമല്ല. അദ്ദേഹത്തിന്റെ കഥകള്‍ വായിച്ചു തുടങ്ങിയ കാലം മുതല്‍ക്കു തന്നെ പൂച്ചക്കുട്ടി പറഞ്ഞ sheer talentlessness ഫീല്‍ ചെയ്തിട്ടുണ്ടു്. പദ്മനാഭന്റെ ഏറ്റവും കൊട്ടിഘോഷിക്കപ്പെട്ട കഥയായ ‘പ്രകാശം പരത്തുന്ന പെണ്‍‌കുട്ടി’ പോലും മലയാളം കഥാലോകത്തു് ആവറേജ് എന്ന ടാഗ് കിട്ടുവാന്‍ കഷ്ടപ്പെടും.

സക്കറിയ, എം.ടി, എന്‍.എസ്.മാധവന്‍, മുകുന്ദന്‍, മേതില്‍, എം.പി.നാരായണപ്പിള്ള, മാധവിക്കുട്ടി, വി.കെ.എന്‍, വിജയന്‍ എന്നിവരുടെ ചെറുകഥകളെ വിസ്മരിച്ചുമാത്രമേ മലയാളം കഥയ്ക്കു ടി.പദ്മനാഭനെ ഉയര്‍ത്തിക്കാട്ടുവാനൊക്കൂ.

എന്‍.എസ്.മാധവന്‍ അഭിപ്രായപ്പെട്ടതു പോലെ, മലയാളസാഹിത്യ രംഗത്തു് ഏറെക്കുറെ അവഗണിക്കപ്പെട്ടു കിടന്നിരുന്ന ചെറുകഥയെന്ന സാഹിത്യശാഖയെ പൊതുജനമദ്ധ്യത്തിലെത്തിച്ചതു ടി.പദ്മനാഭന്റെ ‘നിരന്തരമായ എഴുത്തുകളായിരുന്നു’. അതിനു പക്ഷെ സാഹിത്യപരമായി വലിയ സ്ഥാനമൊന്നും പതിച്ചുകൊടുക്കേണ്ടതില്ല, ‘വായനയുടെ ട്രെന്‍ഡില്‍’ സ്ട്രാറ്റജിക്കല്‍ എന്നു വിശേഷിപ്പിക്കാം, അത്ര തന്നെ. എം.ടി മാതൃഭൂമി പീരിയോഡിക്കല്‍‌സിന്റെ പത്രാധിപസ്ഥാനത്തിരുന്ന കാലത്തു ‘മലയാളം കഥാലോകത്തിനു്’ ലഭിച്ച നവോത്ഥാനവുമായി തട്ടിച്ചുനോക്കുമ്പോള്‍ ടി.പദ്മനാഭന്‍ ‘ചെറുകഥാപ്രസ്ഥാനത്തിനു’ നല്‍കിയ തുടക്കം പോലും പ്രസ്താവനീയമല്ല.

Anupama said...

ടി പപ്പേട്ടന്‍ മാത്രമല്ല ഒരുപാട്‌ ജാടകള്‍ ഉണ്ട്‌ മലയാള സഹിത്യരംഗത്ത്‌ പക്ഷെ ആരും ഒന്ന്‌ കുത്താന്‍ തോന്നുന്നത്‌ പപ്പേട്ടനെ തന്നെ. talent ഉള്ള ആര്‍ക്കും ഒരു ജാടയും ഉണ്ടായിരുന്നില്ല... V K N, അരവിന്ദന്‍, ബഷീര്‍. exception എംറ്റിയും ഒ. വി. വിജയനും മാത്രം.

asdfasdf asfdasdf said...

എം.ടിയും വിജയനുമൊന്നുമില്ലാത്ത ജാഡ പദ്മനാഭനുണ്ടെന്ന് പറയുന്നത് ശരിയാണൊയെന്ന് അറിയില്ല. ഒരു പക്ഷേ പലരും തിരിച്ച് പറയാതിരിക്കുന്നത് പദ്മനാഭന് വിനയാകുന്നതായിരിക്കാം.

കണ്ണൂസ്‌ said...

ജാഡയുണ്ടോ എന്നറിയില്ല, പക്ഷേ അങ്ങേര്‍ക്ക്‌ മഗ്‌ലോമാനിയ എന്നോ മറ്റോ പറയുന്ന ഒരുതരം മാനസിക രോഗമുണ്ട്‌. ഒരു യോഗത്തില്‍ വെച്ച്‌ "ഈ സമ്മേളനം മലയാള സാഹിത്യത്തിന്റെ കുലപതിയായ ഞാന്‍ ഉത്‌ഘാടനം ചെയ്യുന്നു" എന്ന് അങ്ങേര്‍ പറയുന്നത്‌ സാക്ഷി കാണിച്ചിരുന്നു.

കഥയുടെ കാര്യം പറയുകയാണെങ്കില്‍ നമ്മുടെ സു എഴുതുന്ന കഥകള്‍ അങ്ങേരുടെ കഥകളേക്കാള്‍ എത്രയോ നല്ലതാണ്‌.

അഭയാര്‍ത്ഥി said...

കണ്ണൂസ്‌ പറഞ്ഞ ഒരു കാര്യത്തിലൊഴികെ മറ്റുള്ളവരുടെ എല്ലാ അഭിപ്രായങ്ങളോടൂം വിയോജിക്കുന്നു. മെഗല്ലോ മാനിയ.
അകാശത്തോളമുള്ള ആ ആത്മ വിശ്വാസത്തെ അഹന്തയായിട്ടും ധരിക്കാം.



വിശേഷാല്‍ പ്രതികളില്‍ തന്റെ കഥ ആദ്യമായിരിക്കണം തുടങ്ങി പിടിവാശികളും , നിര്‍ഭയമായി എന്തിനേയും വിമര്‍ശിക്കുന്നതും പല്‍ര്‍ക്കും ഈര്‍ഷ്യയുണ്ടാക്കുന്നു .
മലയാളത്തിന്റെ കുലപതിയായി എം ടി വാണിരുന്ന കാലത്ത്‌ എം ടിക്കെതിരെ പടവാളുയര്‍ത്തിയിരുന്നതും ഏറെ ശത്രുക്കളെ ശൃഷ്ട്ടിച്ചു.
ഒരു പൊതുവേദിയില്‍ കുഞ്ഞുണ്ണിയെ ഇതോ കവി എന്നു ചോദിച്ചതും മറ്റൊരു ഇഡിയൊസിന്‍ക്രാസി.



എന്നാല്‍ മലയാള ചെറുകഥയുടേ കുലപതി രാജാതി രാജന്‍ ശ്രി പത്മനാഭനാണെന്ന്‌ ഞാന്‍ കരുതുന്നു. മഖന്‍ സിങ്ങിന്റെ മരണം, വനസ്ഥലി, പ്രകാശം പരത്തുന്ന പെണ്‍കുട്ടി , തുടങ്ങി അമൂല്യങ്ങളായ ചെറുകഥകള്‍ക്കൊപ്പമെത്തുന്ന കഥകള്‍ മലയാളത്തിലില്ല. ഭാഷയെ ഉപയോഗിക്കുന്നതിലെ മിതത്വം , അതില്‍ ഒതുക്കുന്ന ഭാവസാഗരം, മറ്റൊരാളിലും ഇത്രക്കും ധിഷണ ഞാന്‍ കണ്ടിടില്ല. ചെറുകഥക്ക്‌ ഒരു മേല്വിലാസം ഉണ്ടാക്കിയത്‌ ശ്രി പത്മനാഭനാണ്‌. ഇതെല്ലാം നാം വിസ്മരിക്കരുത്‌. അദ്ധേഹം ഇടുന്ന കുത്തുകള്‍ വാക്കുകളേക്കാള്‍ പേരഗ്രാഫുകളേക്കാള്‍ സംവദിക്കുന്നു.

ഞാന്‍ വിവാദത്തിനില്ല . ഒരു പാടു പത്മനാഭനെ ഇഷ്ടപ്പെടുന്നവരില്‍ ഞാനും. അത്രമാത്രം

സു | Su said...

ടി. പത്മനാഭനെ കുറ്റം പറഞ്ഞത് കണ്ടു. പൂച്ചക്കുട്ടി ഇനി ഒരുപാട് കഥകള്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്യും അല്ലേ? നല്ലത്. കുത്തും കോമയും ഒക്കെ ഇടുമ്പോള്‍ ഇനി സന്തോഷിന്റെ ബ്ലോഗില്‍ നോക്കി ഇടണേ. പൂച്ചക്കുട്ടിയെ ആരും കുത്തരുതല്ലോ.

കണ്ണൂസേ, “നമ്മുടെ സു എഴുതുന്ന കഥകള്‍” എന്നുദ്ദേശിച്ചത് ഈ ഞാന്‍ എഴുതുന്ന കഥകള്‍ ആണോ? അതുവേണ്ടായിരുന്നു. ടി.പത്മനാഭന്‍ എഴുതുന്ന കഥകള്‍ ഇഷ്ടമല്ലെങ്കില്‍ അതു പറഞ്ഞാല്‍പ്പോരേ? എനിക്കും കൂടെ പാര വെയ്ക്കണോ?
പിന്നെ ടി.പത്മനാഭനെ ഒരുവട്ടം കണ്ടിട്ടുണ്ട് ഞാന്‍. ഫോട്ടോ പേപ്പറിലും പുസ്തകത്തിലും ഒക്കെ കണ്ടതുകൊണ്ട് തിരിച്ചറിഞ്ഞു. എന്നെ അറിയാന്‍ മാത്രം ഞാനൊരു സാഹിത്യകാരിയൊന്നുമല്ലല്ലോ. പിന്നെ ഞങ്ങള്‍ ബന്ധുക്കളും, പരിചയക്കാരും ഒന്നും അല്ല. അതുകൊണ്ട് ഒന്നും മിണ്ടിയില്ല.

Anupama said...

പദ്മനാഭന്റെ ഒരു blunder പറയട്ടെ. "ഗുരുസ്മരണ" യില്‍ നിന്ന്‌. "എനിക്കോരു ചേട്ടനുണ്ട്‌. ചേട്ടനും ഞാനും തമ്മില്‍ ഒരുപാട്‌ പ്രായവ്യത്യാസം ഉണ്ടായിരുന്നു. ചേട്ടനാണ്‌ മൂത്തത്‌. " ലോകത്ത്‌ എവിടെയാണ്‌ ചേട്ടന്‍ മൂത്തതല്ലാത്തത്‌ !!!

Santhosh said...

പത്മനാഭന്‍റെ കഥകള്‍ വായിക്കാറുണ്ടായിരുന്നു. പലതും ഇഷ്ടപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്‍റെ പള്ളിക്കുന്ന് എന്ന ലേഖന സമാഹാരം കയ്യില്‍ കിട്ടിയിട്ട് വര്‍ഷമൊന്നാവാന്‍ പോകുന്നെങ്കിലും ഇതു വരെ വായന തുടങ്ങിയിട്ടില്ല. കഥാകാരനോടുള്ള ഈ ഇഷ്ടമില്ലായ്മ തന്നെ കാരണം.

പാപ്പാന്‍‌/mahout said...

പൂച്ചക്കുട്ടീ, ആ കുത്തോടുകുത്ത് വളരെ ഇഷ്ടപ്പെട്ടു :-)